Saturday, July 5, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് ലഹരി...

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും ആറു പേർ മലയാളികളുമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണം.

ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സം​ഘാം​ഗങ്ങളെയും എച്ച്ഐവി പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തി വരികയാണെന്ന് ആരോഗ്യവകുപ്പ്‌ അറിയിച്ചു. ഇവരുടെ കുടുംബങ്ങളെ കേന്ദ്രീകരിച്ചും ആരോ​ഗ്യവകുപ്പ് പരിശോധയും സ്ക്രീനിങ്ങും ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലാ വിജയകിരീടം ചൂടി

തിരുവല്ല :  23- മത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജില്ലയെ പരാജയപ്പെടുത്തി എറണാകുളം ജില്ലാ വിജയകിരീടം ചൂടി. പെൺകുട്ടികളുടെ ഫൈനലിൽ എറണാകുളം ജില്ലയിലയെ പരാജയപ്പെടുത്തി പാലക്കാട് ജില്ല...

അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിനം : ഇന്ന് ഗംഗാവാലി പുഴ കേന്ദ്രീകരിച്ച്

ബെംഗളൂരു : ഉത്തരകർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിൽ ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് ആരംഭിച്ചു. തീരത്തുനിന്നു 40 മീറ്റർ മാറി സിഗ്നല്‍ കിട്ടിയതോടെയാണ്...
- Advertisment -

Most Popular

- Advertisement -