Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSportsസംസ്ഥാന ജൂനിയർ...

സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലാ വിജയകിരീടം ചൂടി

തിരുവല്ല :  23- മത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിൽ
ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജില്ലയെ പരാജയപ്പെടുത്തി എറണാകുളം ജില്ലാ വിജയകിരീടം ചൂടി. പെൺകുട്ടികളുടെ ഫൈനലിൽ എറണാകുളം ജില്ലയിലയെ പരാജയപ്പെടുത്തി പാലക്കാട് ജില്ല ചാമ്പ്യൻഷിപ്പ് നിലനിർത്തി.

ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും മലപ്പുറവും സംയുക്തമൂന്നാം സ്ഥാനം നേടിയപ്പോൾ, പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും കോട്ടയം മൂന്നാം സ്ഥാനത്തിന് അർഹരായി. എറണാകുളത്തിന്റെ മുഹമ്മദ് സഫൽ ആൺകുട്ടികളുടെ വിഭാഗത്തിലും, പാലക്കാടിന്റെ ഐശ്വര്യ എൻ പെൺകുട്ടികളുടെ വിഭാഗത്തിലും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.

വെണ്ണിക്കുളം ബദനി അക്കാദമി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എബി മേക്കറിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കേരള ത്രോബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ബഷീർ പി പി അധ്യക്ഷത വഹിച്ചു.

അൻസിൽ സക്കറിയ കോമാട്ട്, അജിൻ കലാഭവൻ, ഷാഹുൽ ഹമീദ്, പ്രദീപ് കെ, അതീർത്ത് എസ്, ഷെൽട്ടൻ റാഫേൽ, ടി സി ലോറൻസ് ,മെബിൻ സാ൦ മാത്യു, ഇജാസ് ഖാൻ എം ഐ തുടങ്ങിയവർ പ്രസംഗിച്ചു.

ഒക്ടോബർ 3 മുതൽ 5 വരെ തെലുങ്കാനയിലെ ഹൈദരാബാദിൽ  നടക്കുന്ന ദേശീയ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീമുകളെ തിരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചില്ലറയെച്ചൊല്ലി തർക്കം:കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

തൃശൂർ: കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട 68-കാരനായ യാത്രക്കാരൻ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഏപ്രിൽ രണ്ടാം തീയതി തൃശൂര്‍– കൊടുങ്ങല്ലൂര്‍...

പത്തു വര്‍ഷത്തോളം യെമനില്‍ കുടുങ്ങിയ മലയാളി നാട്ടിലെത്തി

കൊച്ചി : പത്തു വര്‍ഷത്തോളം യെമനിൽ കുടുങ്ങിയ മലയാളി നാട്ടിൽ തിരിച്ചെത്തി.തൃശൂർ നെടുമ്പാൾ സ്വദേശി കെ.കെ ദിനേശനാണ് എറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. പൊതുപ്രവർത്തകൻ വിപിൻ പാറമേക്കാവിന്റേയും മനുഷ്യാവകാശ പ്രവർത്തകരായ സാമുവലിന്റെയും...
- Advertisment -

Most Popular

- Advertisement -