Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമെമ്മറി കാർഡ്...

മെമ്മറി കാർഡ് വിവാദം : കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ

കൊച്ചി: ചലച്ചിത്ര താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി വിവാദം അന്വേഷിച്ച സമിതി. 2018ൽ സിനിമയിൽ മീ ടു വിവാദങ്ങൾ ഉയർന്നുവന്ന കാലത്ത് വനിതാ അംഗങ്ങളിൽ ചിലരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നെന്നും ഇത് ഒരു മെമ്മറി കാർഡിൽ റെക്കോർഡ് ചെയ്തിരുന്നുവെന്നും താരസംഘടന നിയോഗിച്ച അന്വേഷണസമിതി സ്ഥിരീകരിച്ചു.

എന്നാൽ ഈ മെമ്മറി കാർഡ് കുക്കൂ പരമേശ്വരൻ കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നു എന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. 2018ൽ ഉണ്ടായ ഈ സംഭവം 2025ലെ തിരഞ്ഞെടുപ്പ് കാലത്തു മാത്രമാണ് ഉയർന്നുവന്നത്. അതിനാൽ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് സംഘടനാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിലെ ഏതെങ്കിലും അംഗങ്ങൾക്ക് നിയമനടപടി ആവശ്യമുണ്ടെങ്കിൽ സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുന്നതിന് തടസ്സം ഇല്ലെന്നും  പ്രസിഡൻറ് ശ്വേതാ മേനോനും ജോയി മാത്യുവും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ദീർഘദൂര സർവീസിന് ഇന്ന് നിയന്ത്രണം

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ സംസ്കാരം നടക്കുന്നതിനാൽ ഇന്ന്  രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ ആലപ്പുഴ നഗരത്തിലൂടെയുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസിന് നിയന്ത്രണമേർപ്പെടുത്തി. ചേർത്തല ഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ കൊമ്മാടി ബൈപ്പാസിലൂടെ കളർകോടു...

പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി സ്ഥാന ചുമതല നീട്ടി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി സ്ഥാന ചുമതല നീട്ടി. നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വര്‍ഷം ജൂണ്‍ 30 ല്‍ വിരമിക്കേണ്ടിയിരുന്ന റവാഡ...
- Advertisment -

Most Popular

- Advertisement -