Friday, December 12, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ...

ശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാനവരാശിയുടെ വഴികാട്ടിയായി നിലനിൽക്കും –  അഡ്വ.പി.എസ് ശ്രീധരൻപിള്ള

തിരുവല്ല: ശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാനവരാശിയുടെ വഴികാട്ടിയായി നിലനിൽക്കുമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതീയതയും ഉച്ഛനീചത്വങ്ങളും ആരാധന സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട് അനീതി കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ അതിനെതിരായി മലയാളമണ്ണ് കണ്ട ഏറ്റവുംവലിയ നവോത്ഥാന നായകൻ ഗുരുദേവനാണെന്ന് ഏവരും സമ്മതിക്കും. ദൈവദശകത്തിന്റെ രചനാശതാബ്ദി ആഘോഷവേളയിൽ കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്തതും അതിന് ഭാഷ്യം നൽകാനും വ്യാഖ്യാനം തയ്യാറാക്കാനും പുതിയ എഴുത്തുകാരെ കണ്ടെത്തി ശ്രമം നടത്തിയത് വെള്ളാപ്പള്ളിയുടെ ഭരണസാരഥ്യത്തിലെ വലിയൊരു നേട്ടമായി കാണുന്നു.

ദൈവദശകം ഇന്ന് ലോകത്ത് ഏറ്റവുമധികം ഗവേഷണം ചെയ്യപ്പെടുന്ന ഒട്ടേറെ അടിസ്ഥാന തത്വചിന്തകളുള്ള പുസ്തകമായി വ്യാഖ്യാനിക്കപ്പെടുകയാണ്. ദൈവദശകത്തിന് വ്യാഖ്യാനം രചിച്ചവരുടെ എൺപതോളം പുസ്തകങ്ങൾ പുറത്തുവന്നപ്പോൾ അതിൽ എല്ലാ വിഭാഗങ്ങളിൽപ്പെട്ട ആളുകളും ചിന്തിക്കുകയും അതിനെ പരിഭാഷപ്പെടുത്തി മറ്റുഭാഷകളിലേക്കും കൊണ്ടുപോകുകയും ചെയ്തു. മിസോറാമിന്റെ ഗവർണർ ആയിരിക്കെ മിസോ ഭാഷയിലേക്ക് ദൈവദശകം തർജ്ജിമചെയ്ത് മിസോറാം സർക്കാരിന്റെ ചെലവിൽ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഭാഗമാകാൻ സാധിച്ചു. കാലദേശങ്ങളെ അതിജീവിച്ചും ഈ ആത്മീയമായ ഉണർവ്വിനെ തട്ടിയുണർത്തി ലോകത്തെമ്പാടും എത്തിക്കുന്നതിൽ എസ്.എൻ.ഡി.പി.യോഗം നടത്തിയ ഉദ്യമത്തെ അനുമോദിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതം പറഞ്ഞു. സ്വാമി ധർമ്മചൈതന്യ, സ്വാമി ശിവബോധാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പി.എസ് വിജയൻ സന്ദേശം നൽകി. ഇൻസ്‌പെക്ടിംഗ് ഓഫിസർ എസ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരി വിപത്തിനെതിരെ ഏകദിന ഉപവാസം

എറണാകുളം : ലഹരി വിപത്തിനെതിരെ കൈകോർക്കാൻ ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി. മദ്യ- മയക്കുമരുന്ന് ലഹരിക്കെതിരെ തലസ്ഥാന നഗരിയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. മാർച്ച് 19 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ...

വൻജനപങ്കാളിത്തതോടെ കുടുംബശ്രീ ദേശീയ സരസ് മേള സമാപിച്ചു

ചെങ്ങന്നൂർ: വൻജനപങ്കാളിത്തതോടെ ചെങ്ങന്നൂർ കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം സഹകരണ ദേവസ്വം വകുപ്പ്  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ നടന്ന...
- Advertisment -

Most Popular

- Advertisement -