Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര ഓർത്തഡോക്സ്...

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച്ച പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു. ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിന് ശേഷം പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യൻമാർക്ക് മേൽ പരിശുദ്ധ റൂഹാ ആവസിച്ചതിന്റെ ഓർമ്മപുതുക്കലാണ് പെന്തിക്കോസ്തി. ഉയിർപ്പിന് ശേഷമുള്ള അൻപതാം ദിനം.

മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനിയിൽ നടന്ന പെന്തിക്കോസ്തി പെരുന്നാളിന്റെ പ്രത്യേക  ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ സഹകാർമ്മികനായി. നിരവധി വിശ്വാസികൾ പെരുന്നാളിൽ സംബന്ധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി പ്രഖ്യാപിച്ചു

കോട്ടയം : കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ്...

കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ...
- Advertisment -

Most Popular

- Advertisement -