Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഹോര്‍മുസില്‍ യുഎഇ...

ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍റെ മിസൈല്‍ ആക്രമണം: ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഇറാനും അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തില്‍ പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നു. ഇറാൻ ഹോർമുസില്‍ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്.

ഹോർമുസില്‍ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമൂസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തൊട്ടുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി.

ഹോർമൂസ് കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലില്‍ ബാബ് അല്‍ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു.ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പ്രസ് ടിവിയിലൂടെ യായിരുന്നു ഭീഷണി. ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങള്‍ പട്ടിണി മുന്നില്‍ കാണുമെന്നും ഇറാൻ അറിയിച്ചു.

 
 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉള്‍നാടന്‍ മത്സ്യസമ്പത്ത് കുറയുന്നു:  കാരണം കണ്ടെത്താതെ കഴിയാതെ വകുപ്പ്

കോട്ടയം: തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നതിന്റെ കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്. സാധാരണ വെള്ളപ്പൊക്ക സമയത്ത് മീന്‍ പിടിക്കാനിറങ്ങുന്നവര്‍ പറയുന്നു മത്സ്യങ്ങള്‍ കിട്ടാനില്ല. വെള്ളപ്പൊക്ക സമയത്ത് നാട്ടിന്‍ പുറങ്ങളിലെ സ്ഥിരം കാഴ്ചകളാണ് തോടുകളിലേയും...

189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കും : തെരച്ചിൽ അവസാനിപ്പിക്കില്ല : റവന്യൂ മന്ത്രി

വയനാട് : ഉരുൾപൊട്ടലിൽ മരിച്ചവരുടെ 189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച .ആരോപണങ്ങളെല്ലാം...
- Advertisment -

Most Popular

- Advertisement -