Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsസെൻസസ് ജില്ലാതല...

സെൻസസ് ജില്ലാതല പരിശീലന പരിപാടി ഏപ്രിൽ 20 മുതൽ

പത്തനംതിട്ട: പതിനാറാമത് സെൻസസ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ജില്ലാ  തല  ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ഏപ്രിൽ 20 മുതൽ 26 വരെ രണ്ട് ബാച്ചുകളായി പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം 20-ന് രാവിലെ  10 ന്  ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ  നിർവഹിക്കും. സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് കെ ശ്രീകുമാർ, സി. കെ കാർത്തിക എന്നിവർ  ക്ലാസുകൾക്ക് നേതൃത്വം നൽകും.

രാജ്യത്തെ പതിനാറാമത് സെൻസസ് പ്രവർത്തനങ്ങൾ ഭവന പട്ടികപ്പെടുത്തൽ, ജനസംഖ്യ കണക്കെടുപ്പ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി 2026-  27 വർഷത്തിൽ നടത്തും . ഇതിൻറെ പ്രാരംഭഘട്ടമായ ഭവനപട്ടികപെടുത്തൽ  സംസ്ഥാനത്ത് ജൂലൈ 1 മുതൽ 31 വരെ നടക്കും.

ജില്ലയിലെ സെൻസസ് പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനായി ജില്ലാ കലക്ടറെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായും അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റിനെ ജില്ലാ സെൻസസ് ഓഫീസറായും മറ്റ് ജില്ലാ വകുപ്പ് മേധാവികളെ അഡീഷണൽ ജില്ലാ സെൻസസ് ഓഫീസറായും റവന്യു ഡിവിഷണൽ ഓഫീസർമാരെ സബ് ഡിവിഷണൽ സെൻസ്‌ ഓഫീസർ ആയും നിയമിച്ചു.

തഹസിൽദാർമാർ, മുൻസിപ്പൽ സെക്രട്ടറിമാർ എന്നിവരെ ചാർജ് സെൻസസ് ഓഫീസർമാരായും ചുമതലപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്റ്റാഫ് വെൽഫയർ സൊസൈറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്റ്റാഫ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എൻസിഎസ്  ജീവനക്കാരും നിക്ഷേപകരും സംയുക്തമായി ഒ ഇഎം പബ്‌ളിക്ക് സ്‌ക്കൂൾ പടിക്കലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. എൻസിഎസിലെ തങ്ങളുടെ നിക്ഷേപം കഴിഞ്ഞ...

കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അടൂർ: ബൈപാസ് റോഡിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ച കഴിഞ്ഞാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന്  പൊലീസ്...
- Advertisment -

Most Popular

- Advertisement -