Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപാലിയേക്കര പള്ളി...

പാലിയേക്കര പള്ളി പെരുന്നാളിന് കൊടിയേറി

തിരുവല്ല: പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന്  കൊടിയേറി. ഇന്ന് രാവിലെ  7-ന് കുർബാനയും, പള്ളിയിൽ നിന്നും ആരംഭിച്ച് പള്ളി കുരിശുവഴി തിരികെ പള്ളിയിലേക്ക് പ്രദക്ഷിണവും നടന്നു. തുടർന്ന് നടന്ന കൊടിയേറ്റ് കർമ്മം ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

വികാരി ഫാ.വർഗീസ് മാത്യു, സഹ വികാരി ഫാ.ടിജോ ജോർജ് തോമസ്, ട്രസ്റ്റി സച്ചിൻ വർക്കി ജോൺ, സെക്രട്ടറി ജോജോ വർഗീസ്, പെരുന്നാൾ കൺവീനർമാരായ ദിലീപ് മാത്തുള്ള, ബിനു ജോൺ എന്നിവർ നേതൃത്വം നൽകി.

നാളെ (മേയ് 2)രാവിലെ 7.30-ന് വി കുർബാന, 10 -ന് ഓറിയന്റേഷൻ ക്ലാസ്. അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, 5.30 -ന് സന്ധ്യാനമസ്കാരം. 3-ന് രാവിലെ 7.30ന് വി കുർബാന ഗീവർഗീസ് മാർ പോളിക്കാർപ്പോസ്, 9.30-ന് പാലിയേക്കര ജോർജിയൻ പുരസ്കാരം അവിട്ടം തിരുനാൾ ആദിത്യ വർമയ്ക്ക് സമ്മാനിക്കും.

വൈകിട്ട് 5-ന് സന്ധ്യാനമസ്കാരം,7-ന് കാട്ടൂക്കരയിൽ നിന്നു പ്രദക്ഷിണം. 4-ന് രാവിലെ 7-ന് കുർബാന, വൈകിട്ട് 5-ന് സന്ധ്യാനമസ്കാരം,7-ന് ചാത്തമലയിൽനിന്നു പ്രദക്ഷിണം. 5-ന് രാവിലെ 7.30-ന് കുർബാന,4.30-ന് മധ്യസ്ഥപ്രാർഥന, 7-ന് കുളക്കാടുനിന്നു പ്രദക്ഷിണം. 6-ന് രാവിലെ 7.30-ന് വി കുർബാന, വൈകിട്ട് 5-ന് സന്ധ്യാനമസ്കാരം 7 -ന് സെന്റ് തോമസ് സെഹിയോൻ ചാപ്പലിൽ നിന്നു പ്രദക്ഷിണം, 9.30-ന്ഡോ. ഗീവർഗീസ് മാർ തെയോഫിലോസിന്റെ കാർമികത്വത്തിൽ ശ്ലൈഹിക വാഴ്വ്.

സമാപന ദിവസമായ 7 -ന് രാവിലെ 8-ന് ഗീവർഗീസ് മാർ തെയോഫിലോസിന്റെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന,3 -ന് പള്ളിയിൽ നിന്നു പ്രദക്ഷിണം 4.45-ന് കൊടിയിറക്ക് എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട തുറന്നു

ശബരിമല : മണ്ഡലമകരവിളക്ക് മ​ഹോത്സവത്തിനായി ശബരിമല നട തുറന്നു.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ്‌ നടതുറന്നത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി ഒരുമണിക്കൂർ നേരത്തെയാണ് നട തുറന്നത്. പുതുതായി...

തദ്ദേശ തിരഞ്ഞെടുപ്പ് : രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604...
- Advertisment -

Most Popular

- Advertisement -