Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiയുവനടിയുടെ പീഡന...

യുവനടിയുടെ പീഡന പരാതി : സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്‌തു . ഇന്നലെ രാത്രി തൊടുപുഴയിൽവച്ച് കസ്റ്റ‍ഡിയിൽ എടുത്ത രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് ഇന്നു രാവിലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് .റിമാൻഡ് ചെയ്ത രഞ്ജിത്തിനെ സബ് ജയിലേക്ക് മാറ്റി.

രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.കാരവനിൽവച്ച് കയറിപിടിച്ചെന്നായിരുന്നു നടിയുടെ മൊഴി. മാനഭംഗം, ലൈംഗീകാതിക്രമം, തടഞ്ഞുവയ്‌ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാലു വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്.തന്നെ തകർക്കാനുള്ള ശ്രമമാണെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് തന്നെ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു : സഹപാഠി പിടിയിൽ

ഹരിപ്പാട് : ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് പഠിക്കുന്ന മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു .ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. സംഭവത്തിൽ മലപ്പുറം ചേലക്കാട് സ്വദേശിയായ സദറുൾ അനം (23)...

കോഴഞ്ചേരി തെക്കേമലയിൽ സിസിടിവി സർവൈലൻസ് സിസ്റ്റം സ്ഥാപിച്ചു

ആറന്മുള : പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന ജംഗ്ഷനായ തെക്കേമലയിൽ തെക്കേമല വൈഎം സിഎയുടെയും പത്തനംതിട്ട പഴൂർ മോട്ടോഴ്സിന്‍റെയും സഹായത്തോടെ സ്ഥാപിച്ച സിസിടിവി ക്യാമറ സർവൈലൻസ് സിസ്റ്റത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം തെക്കേമല ജംഗ്ഷനിൽ...
- Advertisment -

Most Popular

- Advertisement -