Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവിശ്വാസങ്ങൾ സ്വീകാര്യമാണെന്ന്...

വിശ്വാസങ്ങൾ സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് – സി.രാധാകൃഷ്ണൻ

ചങ്ങനാശ്ശേരി: എല്ലാ വിശ്വാസങ്ങളും സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് ഇതിന് മാറ്റം വരെണ്ടത് അനിവാര്യമാണെന്ന് പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു. എൻ.എസ്.എസ്. ഹിന്ദുകോളേജ് പ്രിൻസിപ്പാളും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുടെ മകളുമായ ഡോ.എസ്.സുജാത രചിച്ച ”മന്നത്ത് പത്മനാഭൻ വിഷൻ ഓഫ് ഹിന്ദുയിസം” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകത്തിന്റെ ആദ്യപ്രതി സി.രാധാകൃഷ്ണൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ചടങ്ങിൽ അധ്യക്ഷനായി. എൻ.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ, നായകസഭാംഗം പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള, ഡോ.എസ്.സുജാത എന്നിവർ സംസാരിച്ചു. നായർ സർവ്വീസ് സൊസൈറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സണ്ണി ജോസഫിന്റെ പേരിലുള്ള വ്യാജകത്ത് : കെ സുധാകരന്‍റെ അനന്തരവനെ സൈബർ പൊലീസ് ചോദ്യം ചെയ്തു

കണ്ണൂർ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്തിറങ്ങിയ സംഭവത്തിൽ കെ സുധാകരന്‍റെ അനന്തരവൻ അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തു.ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് വ്യക്തികൾക്ക് ഫോർവേഡ്...

അമേരിക്കയിൽ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു

ന്യൂയോർക് : യുഎസിലെ ലൂസിയാനയിലെ ശ്രീവ്‌പോർട്ടിൽ വെടിവയ്പിൽ 8 കുട്ടികൾ കൊല്ലപ്പെട്ടു. ‌വീട്ടിലുണ്ടായ തർക്കത്തിനിടയിലാണ് അക്രമിയായ ഷമർ എൽക്കിന്‍സി വെടിയുതിർത്തത്.മരിച്ചവരിൽ 7പേർ ഇയാളുടെ മക്കളാണ്. മറ്റൊരാൾ ബന്ധുവായ കുട്ടിയാണ്.തലയ്ക്ക് വെടിയേറ്റ് രണ്ട് സ്ത്രീകൾ...
- Advertisment -

Most Popular

- Advertisement -