Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയാക്കോബായ സുറിയാനി...

യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ

കോട്ടയം : സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മണർകാട് കവലയിലെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ നടന്നു. സന്ധ്യാ പ്രാർഥനയെത്തുടർന്ന് നടന്ന ശുശ്രൂഷകൾക്ക് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.

കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, വെരി റെവ മാത്യു മണവത്ത് കോർ എപ്പിസ്കോപ്പ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

കത്തീഡ്രലിന്റെ അഭിമുഖ്യത്തിൽ പ്രാചീന ക്രിസ്തീയ കലാരൂപമായ പരിചമുട്ടുകളി അഭ്യസിച്ച ഇടവകയിലെ കുട്ടികളുടെ അരങ്ങേറ്റം കത്തീഡ്രൽ അങ്കണത്തിൽ നടന്നു. ഇടവകയിലെ 50ലധികം കുട്ടികളാണ് മൂന്നു മാസം നീണ്ടുനിന്ന പരിശീലനത്തിലൂടെ പരിചമുട്ടുകളി അഭ്യസിച്ചത്.

ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പാണാപറമ്പിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവോണ കിറ്റുകൾ വിതരണം ചെയ്തു

പത്തനംതിട്ട : ഇലന്തൂർ ഇടപ്പരിയാരം വാർഡ് 6 ലെ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന 50 വീട്ടുകാർക്ക് ഓണത്തിന് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.ജവാഹർ ബാല മഞ്ചിൻ്റേയും,ഗാന്ധി ദർശൻ വേദിയുടേയും...

വയനാട്ടിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം : നിരവധി പേര്‍ക്ക് പരിക്ക്

വയനാട് : വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്കേറ്റു.തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക...
- Advertisment -

Most Popular

- Advertisement -