Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി :...

മാസപ്പടി : പിണറായി വിജയനെതിരെ കേസെടുത്ത് വിജിലൻസ്

തിരുവനന്തപുരം : സിഎംആർ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ കേസെടുത്ത് വിജിലൻസ് .പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

രണ്ട് എഫ്‌ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്.ആദ്യ കേസ് സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ചും രണ്ടാമത്തേത് അഴിമതി പണം വിദേശത്തേക്കു കടത്തിയെന്നുമാണ് .രണ്ട് കേസിലും ടി വീണ പ്രതിയാണ്. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുഴൽപ്പണ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി. 

അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്ക് നൽകിയ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ചട്ട ലംഘനമില്ല: തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി :ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാമക്ഷേത്രത്തെ കുറിച്ചു പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖ് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക്...

വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്ത സംഭവം: പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമുണ്ടെന്ന സൂചന

കൊച്ചി: മലപ്പുറത്ത് നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമുണ്ടെന്ന സൂചനകള്‍. ഇത് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നാണ് ഈ സ്‌ഫോടകവസ്തുക്കള്‍ കേരളത്തിലേക്ക് കൊണ്ടുവന്നത്....
- Advertisment -

Most Popular

- Advertisement -