Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഎല്ലാ സ്റ്റേജ്...

എല്ലാ സ്റ്റേജ് ക്യാരേജുകളിലെയും സീറ്റുകള്‍ തമ്മില്‍ അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് ക്യാരേജുകളിലെയും സീറ്റുകള്‍ തമ്മില്‍ നിയമാനുസൃത അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഉത്തരവ്. സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും കൂടുതല്‍ സീറ്റുകള്‍ കുത്തിനിറയ്ക്കുന്നത് കാരണം യാത്രക്കാരുടെ കാല്‍മുട്ടുകള്‍ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങുന്നുവെന്നും കാണിച്ച് കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി സി വിജീഷ് നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഇത് പ്രകാരമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ എല്ലാ ആര്‍ടിഒമാര്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സ്വകാര്യ ബസുകളിലെ സീറ്റുകള്‍ തമ്മില്‍ 68.5 സെന്റീമീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്ന് ആര്‍ടിഒ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. യാത്രക്കാര്‍ക്ക് പരാതിയുള്ള ബസുകളുടെ നമ്പര്‍ അധികൃതരെ അറിയിക്കാവുന്നതാണ്. വാഹന പരിശോധനക്കിടെ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി ട്രംപ്

വാഷിങ്ടൺ : ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.പാക്കിസ്ഥാൻ ആഭ്യർഥിച്ചതുപ്രകാരം യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിർദ്ദേശം സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ തുടരും.ഇറാന്റെ...

മഴ : നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത .11 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -