Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകുഞ്ഞിനെ എറിഞ്ഞു...

കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യാ ശ്രമം നടത്തി

കോഴിക്കോട് : കണ്ണൂരിൽ കാമുകനോടൊപ്പം ജീവിക്കുന്നതിനായി കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയിൽ വച്ചാണ് വിഷം കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ ഹോട്ടൽ ജീവനക്കാർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം.

2020ഫെബ്രുവരി 17നാണ് ശരണ്യ ഒന്നര വയസ്സുള്ള മകൻ വിയാനെ തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ ശരണ്യ കൊലപ്പെടുത്തിയതെന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു : വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു

ലഖ്‌നൗ : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. രാഹുലിന് പരിക്കില്ല. വാഹനങ്ങളിൽ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. സുൽത്താൻപുർ കോടതിയിലേക്ക്...

സർക്കാരിന് ചെന്നെത്താൻ കഴിയാത്ത മേഖലകളിലും കത്തോലിക്കാസഭ ജീവകാരുണൃ പ്രവർത്തനങ്ങൾ നടത്തുന്നു: മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

കോട്ടയം: സർക്കാരിന് ചെന്നെത്താൻ കഴിയാത്ത മേഖലകളിലും  കത്തോലിക്കാ സഭയുടെ ജീവകാരുണൃ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നത് സഭയുടെ പ്രവാചകദൗതൃം കൊണ്ട് മാത്രമാണന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഥേൽ തട്ടിൽ. സഭ ഇത്തരം...
- Advertisment -

Most Popular

- Advertisement -