Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസർക്കാരിന് ചെന്നെത്താൻ...

സർക്കാരിന് ചെന്നെത്താൻ കഴിയാത്ത മേഖലകളിലും കത്തോലിക്കാസഭ ജീവകാരുണൃ പ്രവർത്തനങ്ങൾ നടത്തുന്നു: മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

കോട്ടയം: സർക്കാരിന് ചെന്നെത്താൻ കഴിയാത്ത മേഖലകളിലും  കത്തോലിക്കാ സഭയുടെ ജീവകാരുണൃ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നത് സഭയുടെ പ്രവാചകദൗതൃം കൊണ്ട് മാത്രമാണന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഥേൽ തട്ടിൽ. സഭ ഇത്തരം പ്രവർത്തനങ്ങളിൽ ജാതിയോ മതമോ നോക്കാറില്ല. അവരെല്ലാം ക്രിസ്തുവിന്റെ മക്കളാണ്. ഉപേക്ഷിക്കപ്പെട്ടവരിൽ ക്രിസ്തുവിനെയാണ് കാണുന്നത്. അവന്റെ മുറിവുകളിലാണ് മരുന്ന് പുരട്ടുന്നതതെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു. 

പള്ളിക്കത്തോട് ലൂർദ്ദ്ഭവൻ ട്രസ്റ്റിന്റെ 27)-മത് വാർഷികം ഉത്ഘാടനം ചെയ്യുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ലൂർദ് ഭവൻ ക്രിസ്തുവിന്റെ  തണലിലാണ് ആരോരുമില്ലാത്തവർക്ക് അഭയം നല്കുന്നത്. ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹം പങ്കുവയ്ക്കുന്ന ജോസ് ചേട്ടനിലൂടെ മഹത്തായ കാരൃങ്ങൾ അവൻ പൂർത്തീകരിക്കുന്നുവെന്ന് മാർ റാഫേൽ തട്ടിൽ ഓർമ്മിപ്പിച്ചു.

ലൂർദ് ഭവൻ ട്രസ്റ്റ് സ്പിരിച്വൽ ഡയറക്ടറും ലൂർദ്  മാതാ പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യൻ ശൗര്യമാക്കിൽ അദ്ധ്യക്ഷത വഹിച്ചു. സിബിസിഐ പുരസ്കാരം ലഭിച്ച ഓർഫനേജ് കൺട്രോൾ ബോർഡ് മെംബർ ഫാ. റോയി വടക്കേലിനെ സമ്മേളനത്തിൽ ആദരിച്ചു..

ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എംഎൽഎ,  ലൂർദ് ഭവൻ ആരംഭ സ്‌പിരിച്വൽ ഡയറക്‌ടർ ഫാ. ജോർജ് പഴയപുര, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെയ്ജി പാലയ്ക്കലോടി, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നൻ വെള്ളാപ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി, സന്ധ്യാ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 07-07-2026 Sthree Sakthi SS-527

1st Prize Rs.1,00,00,000/- ST 308060 (PAYYANNUR) Consolation Prize Rs.5,000/- SN 308060 SO 308060 SP 308060 SR 308060 SS 308060 SU 308060 SV 308060 SW 308060 SX 308060 SY 308060 SZ 308060 2nd Prize Rs.30,00,000/- ST 941631 (KARUNAGAPPALLY) 3rd...

ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദ്ദനം :ഹോസ്റ്റൽ ജീവനക്കാരനെതിരെ കേസ്

മൂന്നാർ :മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു . സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരൻ സത്താറിനെതിരെ പൊലീസ് കേസെടുത്തു.സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
- Advertisment -

Most Popular

- Advertisement -