Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaയു പ്രതിഭയ്ക്കെതിരായ...

യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം : ഇർഷാദ് ചക്കാലശ്ശേരിയെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു

ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശ കേസിൽ ഇർഷാദ് ചക്കാലശ്ശേരിയെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.കായംകുളം പൊലീസാണ് മുസ്‌ലിം ലീഗ് നേതാവ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടത്. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിലായിരുന്നു മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ഇർഷാദ് അധിക്ഷേപ പരാമർശം നടത്തിയത് .സംഭവം വിവാദമായതോടെ ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒരു സ്ത്രീക്ക് നേരെയും അധിക്ഷേപ പരാമർശം നടത്തുന്നത് ഭൂഷണമല്ലെന്നും ആ സന്ദേശം പൊതുസമൂഹത്തിന് വരണമെന്നും പറഞ്ഞുകൊണ്ടാണ് അധിക്ഷേപ പരാമർശത്തിൽ പ്രതിഭ പരാതി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട് : ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ് .കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ്...

എറണാകുളം ബ്രോഡ്‌വേയില്‍ വന്‍ അഗ്നിബാധ : കടകള്‍ക്ക് തീ പിടിച്ചു

കൊച്ചി : എറണാകുളം നഗരത്തിലെ വാണിജ്യ സിരാകേന്ദ്രമായ ബ്രോഡ്വേയില്‍ വന്‍ തീപിടിത്തം.ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ്  ഇന്ന് പുലര്‍ച്ചെ 12.30 -ഓടെ തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം കൃത്യമായി...
- Advertisment -

Most Popular

- Advertisement -