Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsപൊതു പൈപ്പ്‌ലൈനിൽ...

പൊതു പൈപ്പ്‌ലൈനിൽ നിന്ന് അനധികൃതമായി വെള്ളം ഊറ്റിയെടുത്ത കട്ടക്കമ്പനി ഉടമയ്ക്കെതിരെ കേസ്

പത്തനംതിട്ട : പ്രമാടം ശുദ്ധജല പദ്ധതിയുടെ പൊതു പൈപ്പ്‌ലൈനിൽ നിന്ന് അനധികൃതമായി വെള്ളം ഊറ്റിയെടുത്ത കട്ടക്കമ്പനി ഉടമയ്ക്കെതിരെ വാട്ടർ അതോറിറ്റി കേസ് രജിസ്റ്റർ ചെയ്തു. കോന്നി പ്രമാടം വട്ടക്കുളഞ്ഞി പുലരി റോഡരികിൽ പ്രവർത്തിക്കുന്ന കട്ടക്കമ്പനിയിലേക്കും ഉടമയുടെ വീട്ടിലേക്കുമാണ് പൊതുനിരപ്പിൽ സ്ഥാപിച്ചിരുന്ന പൈപ്പിൽ നിന്നും വെള്ളം മോഷ്ടിച്ചത്.

പൊതു പൈപ്പ്‌ലൈനിൽ നിന്നും ടാങ്ക് നിർമ്മിച്ച് വെള്ളം ശേഖരിച്ചാണ് ഇയാൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ കമ്പനി ഉടമയുടെ വീട്ടിലെ ഔദ്യോഗിക കുടിവെള്ള കണക്ഷൻ വിച്ഛേദിക്കപ്പെട്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾ നിരന്തരം വെള്ളം മോഷ്ടിച്ചിരുന്നതു കാരണം പുലരി ജങ്ഷന് സമീപമുള്ള ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് പമ്പ് ചെയ്താലും ആഴ്ചകളോളം വെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നുവെന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും പറഞ്ഞു.

അനധികൃതമായി വെള്ളം ശേഖരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കോന്നി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുകയും വെള്ളം മോഷ്ടിക്കുന്നതും ടാങ്ക് നിർമ്മിച്ച് സംഭരിക്കുന്നതും കണ്ടെത്തുകയും ചെയ്യുകയായിരുന്നു. കുറ്റക്കാരനായ കമ്പനി ഉടമയ്ക്ക് ഉടൻ നോട്ടീസ് നൽകുമെന്നും, നഷ്ടപ്പെട്ട വെള്ളത്തിന്റെ കണക്കാക്കി വലിയ തുക പിഴയായി ഈടാക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തടരും.  അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് നിലവിലുള്ളത് .ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...

തോട്ടയ്ക്കാടൻ കുടുംബ സംഗമവും ഓണാഘോഷവും

തിരുവല്ല : തോട്ടയ്ക്കാടൻ കുടുംബസംഗമവും ഓണാഘോഷവും   കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും  ദാമ്പത്യ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ദമ്പതികളെയും  ചടങ്ങിൽ ആദരിച്ചു. കുടുംബ സംഗമത്തിന്റെയും ഓണാഘോഷങ്ങളുടെയും...
- Advertisment -

Most Popular

- Advertisement -