Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് ചർച്ച്...

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ  എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറിയും കൽക്കട്ട അതിരൂപതാ ബിഷപ്പുമായ ജോഷ്വാ മോർ ബർണബാസ് ഉദ്ഘാടനം നിർവഹിച്ചു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്  ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷനായി.
ഓടൻചത്രം ക്രിസ്ത്യൻ ഫെലോഷിപ്പ് ആശുപത്രി മുഖ്യ ഉപദേഷ്ടാവും സീനിയർ കൺസൾട്ടന്റുമായ ഡോ കുരുവിള വർക്കി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബാംഗ്ലൂർ ബാപ്പ്റ്റിസ്റ്റ് ആശുപത്രി അസോസ്സിയേറ്റ് ഡയറക്ടറും അഡ്മിനിസ്ട്രേറ്റിവ് വിഭാഗം മേധാവിയുമായ ഡോ സണ്ണി കുരുവിള മുഖ്യപ്രഭാഷണം നടത്തി.  ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ.ഡോ ജോർജ് ചാണ്ടി മറ്റീത്ര ചടങ്ങിൽ പ്രസംഗിച്ചു.

പത്തു വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ആശുപത്രിയിലെത്തിയ രോഗികൾക്ക് എല്ലാ വിഭാഗങ്ങളിലും സൗജന്യ കൺസൾട്ടേഷൻ നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാതാ അമൃതാനന്ദമയീദേവിയുടെ 73-ാം പിറന്നാള്‍ ഇന്ന്

കൊല്ലം: വിശ്വസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മഹാസമുദ്രമായ മാതാ അമൃതാനന്ദമയീദേവിയുടെ 73-ാം പിറന്നാള്‍ ഇന്ന്. അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്നുള്‍പ്പെടെ പതിനായിരങ്ങളാണ് അമൃതപുരി കാമ്പസിലെത്തിയത്. അമൃത വിശ്വവിദ്യാപീഠം കാമ്പസില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ജന്മദിന...

ഉമാ തോമസിന്റെ അപകടം : സംഘാടകര്‍ക്കെതിരേ കേസെടുത്തു

കൊച്ചി : കൊച്ചി കലൂരിലെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരേ കേസ്.ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. സ്റ്റേജ്...
- Advertisment -

Most Popular

- Advertisement -