Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈക്കോയിൽ അരിക്കും...

സപ്ലൈക്കോയിൽ അരിക്കും പഞ്ചസാരക്കും വില കൂട്ടി

തിരുവനന്തപുരം : സപ്ലൈക്കോയിൽ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ അരിക്കും പഞ്ചസാരക്കും തുവരപരിപ്പിനും വില കൂട്ടി.കുറുവ അരിയുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില കിലോഗ്രാമിന് 26ൽനിന്ന് 29 രൂപയായി വർധിപ്പിക്കും. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽനിന്ന് 115 ആക്കി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി 33 രൂപയാക്കി.

ചെറുപയറിനും വെളിച്ചെണ്ണക്കും വില കുറച്ചിട്ടുണ്ട്. ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 ആയി കുറച്ചു.ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയിലുണ്ടായ വര്‍ധനയ്ക്ക് അനുസരിച്ചുള്ള ക്രമീകരണമെന്നാണ് സപ്ലൈക്കോ പറയുന്നത്.

ഇന്നു മുതൽ 14 വരെയാണ് സപ്ലൈക്കോയുടെ ഓണച്ചന്തകൾ.ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെ.13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉല്പന്നങ്ങൾ, എഫ് എം സി ജി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ വിലക്കുറവിൽ ലഭിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല –  അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ ബജറ്റിനെ കുറിച്ച് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ അടിസ്ഥാന...

എൻ എസ് എസ് കരയോഗ യൂണിയൻ  ആദ്ധ്യാത്മിക സംഗമം സംഘടിപ്പിച്ചു

റാന്നി : താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെയും, ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  ആദ്ധ്യാത്മിക സംഗമം സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണ...
- Advertisment -

Most Popular

- Advertisement -