Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ മഴയ്ക്കൊപ്പം...

കുറ്റൂരിൽ മഴയ്ക്കൊപ്പം കിണർ ഇടിഞ്ഞു താഴ്ന്നു : വീടിനും നാശനഷ്‌ടം

തിരുവല്ല : കുറ്റൂരിൽ മഴയ്ക്കൊപ്പം കിണർ ഇടിഞ്ഞു താഴ്ന്നു. വീടിനും നാശനഷ്‌ടം. പഞ്ചായത്ത് 13 -ാം വാർഡിൽ  തലയാർ വടക്കേക്കുറ്റ്  വീട്ടിൽ  വി. കെ സനൽകുമാറിൻ്റെ  വീടിന് ആണ് പൊട്ടൽ ഉണ്ടാകുകയും കിണർ ഇടിഞ്ഞു താഴുകയും ചെയ്തത്. 
      
തിങ്കളാഴ്ച പുലർച്ചെ ഒന്നിന്  ഭയാനകരമായ ശബ്‌ദം ഉണ്ടായപ്പോഴാണ് വീട്ടുകാർ ഉണർന്നത്.  ഈ സമയം സനൽ കുമാറും ചേട്ടൻ ഹരികുമാറും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ള. ഇരുവരും ഭൂമി കുലുക്കം ആണെന്ന് വിചാരിച്ചു എഴുന്നേറ്റ്  നോക്കിയപ്പോൾ വീടിൻ്റെ  അകത്തെ തറയും ഭിത്തിയും  പൊട്ടി അകലം വന്നിരിക്കുന്നതും 20  അടി താഴ്ച്ചയുള്ള  കിണർ മോട്ടോർ  ഉൾപ്പെടെ താഴ്ന്നു പോയതുമാണ് കണ്ടത്.
    
വീടിന്റെ അകത്തെ തറയിലും ഭിത്തികളിലും വലിയ രീതിയിൽ വിള്ളലുകൾ രൂപപ്പെടുകയും അവ തമ്മിൽ അകലുകയും ചെയ്തിട്ടുണ്ട്. കിണർ ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ഭയന്നിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.സംഭവത്തെക്കുറിച്ച് റവന്യൂ അധികൃതരെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്. ജിയോളജി വകുപ്പ് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയാലേ കിണർ ഇടിഞ്ഞു താഴാനുണ്ടായ കാരണം വ്യക്തമാകൂ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ്: ആർ എസ് പി ജില്ലാ കമ്മറ്റി കൂട്ട ധർണ്ണ സംഘടിപ്പിച്ചു

പത്തനംതിട്ട: ക്രൂഡ് ഓയിലിൻ്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് ആർ. എസ്. ചി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ...

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി

തിരുവനന്തപുരം : രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി...
- Advertisment -

Most Popular

- Advertisement -