Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsലോക്സഭ തിരഞ്ഞെടുപ്പ്:...

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം:70.35 % പോളിങ്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി.

കണ്ണൂരിലാണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 75.74 ശതമാനം.പത്തനംതിട്ടയിൽ 63.32 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം-66.43, ആറ്റിങ്ങല്‍-69.40, കൊല്ലം-67.92,മാവേലിക്കര-65.88, ആലപ്പുഴ-74.37, കോട്ടയം-65.59, ഇടുക്കി-66.39, എറണാകുളം-68.10, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, പൊന്നാനി-67.93, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര-73.36,കാസര്‍ഗോഡ്-74.28 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം

കോട്ടയം : മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം.പൈങ്ങോട്ടൂരിലെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകളാണ് മോഷണം പോയത്.ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്....

ബി എസ് എൻ എൽ ‘സർവത്ര’ : വീട്ടിലെ വൈഫൈ ഇനി എല്ലായിടത്തും

തിരുവനന്തപുരം: വീട്ടിലെ ഫൈബർ കണക്ഷനിൽ കിട്ടുന്ന അതിവേഗ ഇന്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബി.എസ്.എൻ.എൽ സംസ്ഥാനത്ത് ആരംഭിക്കുന്നു. ‘സർവത്ര’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ...
- Advertisment -

Most Popular

- Advertisement -