Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകല്ലിശ്ശേരിയിൽ കാറും...

കല്ലിശ്ശേരിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു : 4 പേർക്ക് പരിക്ക്

ചെങ്ങന്നൂർ:  എം സി റോഡിലെ കല്ലിശ്ശേരിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  4 പേർക്ക് പരിക്കേറ്റു.  കാറിൽ ഉണ്ടായിരുന്ന അടൂർ പറക്കോട് സ്വദേശികളായ  സിബി ബാബു (42), എൽസി (56), ജീനു അലക്സ് (56), സച്ചിൻ (31) എന്നിവർക്കാണ് പരിക്കേറ്റത്. കല്ലിശ്ശേരി പറയനക്കുഴിക്ക് സമീപം ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരായ 4പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് എം സി റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താണു : ആളപായമില്ല

കോട്ടയം: ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താണു. ആളപായമില്ല. മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാണത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി...

മലരിക്കൽ ആമ്പൽ ടൂറിസം : ഇനി കർഷകർക്കും വരുമാനം

കോട്ടയം : മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന മാതൃകയാകും. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ- ബ്ലോക്ക്, 850 ഏക്കർ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും ഈ പാടശേഖരങ്ങളിൽ വളർന്ന...
- Advertisment -

Most Popular

- Advertisement -