Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiപീരുമേട്ടിൽ ആദിവാസി...

പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ് : ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി : പീരുമേട്ടിൽ കാട്ടിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്.വനത്തിൽ വച്ച് പീരുമേട് തോട്ടാപ്പുര സ്വദേശി സീതയെ(42) കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ സീതയുടെ ശരീരത്തില്‍ മല്‍പിടിത്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തിൽ വ്യക്തമായി .ഉയരമുള്ള സ്ഥലത്തുനിന്നും താഴേക്ക് വീണതിന് സമാനമായ പരിക്കുകളും ശരീരത്തിലുണ്ട്. 

ഇന്നലെ ഉച്ചയ്ക്കു 2ന് വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്നാണ് ബിനു പോലീസിനോട് പറഞ്ഞത് .മുന്നിൽ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും ബിനു മൊഴി നൽകി .ബിനു വിളിച്ചു പറഞ്ഞതനുസരിച്ച് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ ചെന്ന് സീതയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ് ബിനു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിപണി ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാനാണ് ഹോർട്ടികോർപ്പ്  സ്റ്റാൾ: മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിപണിയിലെ ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കുന്ന മികച്ച സംവിധാനമാണ് ഹോർട്ടികോർപ്പ് പ്രീമിയം സ്റ്റാളുകളെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ടറേറ്റ് അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ച ...

കരുനാട്ടുകാവിൽ പള്ളിവേട്ടയും ഗരുഡ വാഹനം എഴുന്നള്ളിപ്പും ഇന്ന്.

തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയും ഗരുഡ വാഹനം എഴുന്നള്ളിപ്പും ഇന്ന് രാത്രി 08 മണിക്ക് നടക്കും. വൈകിട്ട് 06 ന് തിരുവല്ല രാജീവ്‌ കൃഷ്ണന്റെ നേതൃത്വത്തിൽ സ്പെഷ്യൽ മേളം,...
- Advertisment -

Most Popular

- Advertisement -