Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടക...

ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി

പമ്പ : നീലിമലയില്‍ ശബരിമല തീർത്ഥാടക  ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ വഴിയുള്ള വൈദ്യുതി തൂണിലെ കണ്ടക്ടര്‍ ഉരുകി വൈദ്യുതി തൂണിലേക്കും തുടര്‍ന്ന് ശുദ്ധജല കിയോസ്‌കിലെ ടാപ്പിലേക്കും വൈദ്യുതി പ്രവഹിച്ചാണെന്നാണ് കണ്ടെത്തല്‍.

തെലങ്കാനയില്‍ നിന്നുളള തീർത്ഥാടകയാണ് ഷോക്കേറ്റ് മരിച്ചത്.
ജല അതോറിറ്റി സ്ഥാപിച്ച കിയോസ്‌ക് ഉറപ്പിക്കാനായി വഴിവിളക്കിന്റെ ഇരുമ്പു തൂണിലേക്ക് കേബിള്‍ ഉപയോഗിച്ചു വലിച്ചു കെട്ടിയിരുന്നു.വഴിവിളക്കിന്റെ തൂണില്‍ നിന്ന് ഈ കേബിള്‍ വഴി ശുദ്ധജല ടാപ്പിലേക്കു വൈദ്യുതിയെത്തിയെത്തിയെന്നാണു വിലയിരുത്തല്‍.

തീർത്ഥാടക ഷോക്കേറ്റു മരിച്ച സംഭവത്തില്‍ ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.വി.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വിശദീകരണം തേടിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭിന്നശേഷി ക്രിക്കറ്റ് മത്സരം

കോട്ടയം : ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചാലൻജ്ഡ്(ടിസിഎപിസി) ന്റെ അന്തർ ജില്ലാ ക്രിക്കറ്റ് മത്സരങ്ങൾ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ മെയ് 13,14 തീയതികളിൽ നടക്കും.13 നു രാവിലെ 10 ന്...

കുരിശടി തകർത്ത സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ചെങ്ങന്നൂർ: ചെറിയനാട്ട്പള്ളി കുരിശടി തകർത്ത സംഭവത്തിൽ   പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.ചെങ്ങന്നൂർ മാവേലിക്കര റോഡിൽ ചെറിയനാട് മാമ്പള്ളിപ്പടി ലൂർദ് മാതാ കത്തോലിക്ക പള്ളിയുടെ കുരിശ്ശടിയുടെ ചില്ലുകളാണ് തകർന്ന  നിലയിൽ കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -