Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേരള തീരത്ത്...

കേരള തീരത്ത് കടലാക്രമണ സാധ്യത : മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസം മൂലം കടലാക്രമണ സാധ്യത ഉയർന്നതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന്  വൈകുന്നേരം 5.30 വരെ കേരള തീരത്തിൽ 0.4 മുതൽ 1.2 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.1 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടായേക്കാമെന്ന് പ്രവചിച്ചിട്ടുണ്ട്.

കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കടലാക്രമണ സമയത്ത് ചെറിയ വള്ളങ്ങൾക്കും ബോട്ടുകൾക്കും കടലിലേക്ക് ഇറങ്ങുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുകുമാരൻ നായരുടെ തെറ്റുകൾ  ഇനിയും വിളിച്ചുപറയും: കെ ബി ഗണേഷ് കുമാര്‍

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വീണ്ടും രംഗത്ത്. സുകുമാരൻ നായർ ചെയ്യുന്ന തെറ്റുകൾ ഞാൻ ഇനിയും ലോകത്തോട് വിളിച്ചുപറയും. ഇത് കേൾക്കുന്ന...

പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖോയ്-30 എംകെഐ റൺവേയിൽ ഇടിച്ചിറങ്ങി

മുംബൈ : പുണെ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ്-30 എംകെഐ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10:25-ഓടെയാണ് സംഭവം നടന്നത്. പതിവ് രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയത്. വിമാനത്തിലെ...
- Advertisment -

Most Popular

- Advertisement -