Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി .മെഡിക്കൽ കോളജിൽ ഒടിഞ്ഞ കൈക്ക് ചികിത്സ തേടിയ 14 കാരന്റെ കൈ വളഞ്ഞു പോയെന്നാണ് ആരോപണം .കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിന്റെ കയ്യാണ് രണ്ടരമാസത്തെ ചികിത്സയ്ക്ക് ശേഷം വളഞ്ഞത്.

നവംബറിലാണ് തൻസീറിനറെ കൈ ഒടിഞ്ഞത്.ഓർത്തോ മേധാവിയുടെ നേതൃത്വത്തിൽ കയ്യിൽ ശസ്ത്രക്രിയ നടത്തുകയും പ്ലാസ്റ്റർ ഇട്ടുകയും ചെയ്തു. ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി.

എന്നാൽ, സംഭവം ചികിത്സാ പിഴവ് അല്ലെന്നും കുട്ടികളുടെ ചില കേസുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐഎസ് ബന്ധമെന്ന് സംശയം : യുവാവ് എടിഎസിന്റെ കസ്റ്റഡിയിൽ

തിരുവനന്തപുരം : ഐഎസ് ബന്ധമെന്ന സംശയത്തെ തുടർന്ന് മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ സ്വദേശിയെന്നാണ് വിവരം .യുവാവ് നേരത്തെ...

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം.

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരന് ദാര്യണാന്ത്യം. ദില്ലിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരിച്ചത്. മെറിന്റെ...
- Advertisment -

Most Popular

- Advertisement -