Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsവീണ്ടും ന്യൂനമര്‍ദം:...

വീണ്ടും ന്യൂനമര്‍ദം: 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. കനത്ത മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച കനത്തമഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി തുടരുന്നു.

ശക്തി കൂടിയ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ രാജസ്ഥാനു മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞു ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. കേരളത്തില്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ നേരിയതോ  മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി : ഒരാളെ രക്ഷപെടുത്തി

തിരുവനന്തപുരം : വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. ബെംഗളൂരുവിലെ ഐടി വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. വർക്കല അലിയിറക്കം ബീച്ചിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ്...

മന്ത്രി അഡ്വ. ഒ.ജെ.ജനീഷിന് പത്തനംതിട്ട ഡി.സി.സി.യിൽ സ്വീകരണം

പത്തനംതിട്ട: സ്ഥാനമേറ്റെടുത്തതിനുശേഷം ആദ്യമായി ജില്ലയിൽ എത്തിയ സംസ്ഥാന കായിക – യുവജനക്ഷേമ  മന്ത്രി അഡ്വ. ഒ.ജെ. ജനീഷിന് ഡി.സി.സി.യുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ സ്വീകരണം നൽകി. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ...
- Advertisment -

Most Popular

- Advertisement -