Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസി ഡ്രൈവര്‍...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയര്‍ക്കെതിരെ കോടതിയെ സമീപിച്ചു

തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.എല്‍.യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് യദു ഹർജി സമർപ്പിച്ചത്. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണു ഹർജി. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. മേയർക്കെതിരെ നൽകിയ പരാതിയിൽ ഇതുവരെ പോലീസ് നടപടി എടുക്കാത്തതിനാലാണ് ഡ്രൈവര്‍ കോടതിയെ സമീപിച്ചത്.

അതേസമയം ബസ്‌ കണ്ടക്ടറായ സുബിൻ നൽകിയ മൊഴി കളവാണെന്ന് യദു പ്രതികരിച്ചു.സുബിന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും കണ്ടക്ടർ മുൻ സീറ്റിൽ തന്നെയായിരുന്നു ഇരുന്നതെന്നും യദു പറഞ്ഞു .മെമ്മറി കാര്‍ഡ് കാണാതായതിലും കണ്ടക്ടറെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉഴുന്നുവടയില്‍ ബ്ലേഡ് : ടിഫിൻ സെന്റർ അടപ്പിച്ചു

തിരുവനന്തപുരം : ഉഴുന്നുവടയില്‍ ബ്ലേഡ് കണ്ടെത്തിയതിനെ തുടർന്ന് ടിഫിൻ സെന്റർ അടപ്പിച്ചു.വെണ്‍പാലവട്ടം കുമാര്‍ ടിഫിൻ സെന്ററില്‍നിന്നു വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത് .ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ  പാലോട് സ്വദേശി വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ്...

കൈക്കൂലി ആരോപണം : ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്നും നീക്കി

കൊച്ചി: കൈക്കൂലി ആരോപണം നേരിട്ട ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനമന്ത്രാലയമാണ് നടപടിയെടുത്തത്. നയതന്ത്ര സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളടക്കം...
- Advertisment -

Most Popular

- Advertisement -