Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വയോജന...

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു :  ക്ഷേമവും സംരക്ഷണവും ലക്ഷ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്.

മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ. അമരവിള രാമകൃഷ്ണൻ, കെ എൻ കെ നമ്പൂതിരി, ഇ എം രാധ, പ്രൊഫസർ ലോപ്പസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷൻ അംഗങ്ങളുടെ നിയമന കാലാവധി മൂന്ന് വർഷമായിരിക്കും. ചെയർപേഴ്സണ് ഗവൺമെൻറ് സെക്രട്ടറിയുടെ പദവി ഉണ്ടാകും. കമ്മീഷൻ സെക്രട്ടറി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലും നിയമനം ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുസ്‌ലിം ലീ​ഗ് മതവിദ്വേഷം പരത്താൻ ശ്രമിക്കുന്നു : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : മുസ്‌ലിം ലീ​ഗിനെതിരെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതവിദ്വേഷം പരത്താനാണ് ലീഗ് ശ്രമിക്കുന്നതെന്നും ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു .യുഡിഎഫിന് അധികാരം കിട്ടിയാൽ...

ഓണംത്തുരുത്തിൽ ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികം

തിരുവല്ല : കാവുംഭാഗം ഓണംത്തുരുത്തിൽ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികം സമാപിച്ചു. ഉച്ചയ്ക്ക് 12 ന് ക്ഷേത്രം തന്ത്രി  കാഞ്ഞിരപ്പള്ളി മഠം ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ദേവിക്ക് ഉരിയരി നിവേദ്യം  ചടങ്ങുകൾ നടന്ന...
- Advertisment -

Most Popular

- Advertisement -