Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKollamനീണ്ടകരയിൽ മത്സ്യബന്ധന...

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം : രണ്ടു പേരെ കാണാതായി

കൊല്ലം : നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘മയാമി’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുത്തൻതുറ സ്വദേശി പൂമുഖത്ത് രാജീവാണ് (76) മരിച്ചത്. മത്സ്യബന്ധന തുറമുഖത്തിന് സമീപം അഴിമുഖത്ത് തിരയിൽപ്പെട്ടാണ് സംഭവം നടന്നത്.

വള്ളത്തിലുണ്ടായിരുന്ന രണ്ട് പേരെ കാണാതാവുകയും ചെയ്തു. ഗൗതം കൃഷ്ണ (26), രാധാകൃഷ്ണൻ (47) എന്നിവരെയാണ് കാണാതായത്. അപകടത്തിൽ മരണപ്പെട്ട രാജീവിന്റെ മരുമകനും ചെറുമകനുമാണ് കാണാതായ രണ്ടുപേർ. ഇവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. പുത്തൻതുറയിൽ കടുവങ്കിൽ അച്ചുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തിരയിൽപ്പെട്ട് മറിഞ്ഞത്.

14 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 11 പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇന്ന് അർദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെയാണ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടത് വഴിയരികിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ തുറന്നപ്പോൾ

കൊച്ചി : എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ദീക്ഷിതയെ ഇടിച്ചിട്ടത് വഴിയരികിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ തുറന്നപ്പോളെന്ന് പോലീസ്. വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാറിന്റെ ഡോർ തുറന്നപ്പോൾ...

വന്യജീവി ആക്രമണം : പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി

റാന്നി : റാന്നിയിൽ വന്യജീവി ആക്രമണ പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന...
- Advertisment -

Most Popular

- Advertisement -