Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiനീലക്കുറിഞ്ഞി പൂത്തു...

നീലക്കുറിഞ്ഞി പൂത്തു : ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി

ഇടുക്കി: മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒന്‍പത് കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും ദിവസവും രാവിലെ അഞ്ച് മുതല്‍ സര്‍വീസുണ്ട്.

ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉള്‍പ്പെടുന്ന യാത്രയാണിത്. ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിക്ക് പിന്നാലെ മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളിലും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുനില്‍ക്കുന്ന നയനമനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്ററോളം ഉയരത്തിലുള്ള മലമുകളില്‍ വിരിഞ്ഞിരിക്കുന്ന ഈ നീലവസന്തം നേരില്‍ കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്വകാര്യ കമ്പനിയായ കെഡിഎച്ച്പിയുടെ (കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ്) ഉടമസ്ഥതയിലുള്ള പ്രദേശത്താണ് പൂക്കള്‍ വ്യാപകമായി കാണുന്നത്.

നിലവില്‍ പൂര്‍ണമായി വിരിഞ്ഞുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ വരും ദിവസങ്ങളില്‍ മഴ മാറുന്നതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരും. സെപ്റ്റംബര്‍ 30 വരെ ഈ അപൂര്‍വ പ്രതിഭാസം മലനിരകളില്‍ കാണാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും പ്രതീക്ഷ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ളീൻ കേരള തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു

തിരുവല്ല : ഗാന്ധിജയന്തിയോട് അനുബന്ധിച്ചു  ക്ളീൻ കേരള ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു. ബസ്സ്റ്റേഷൻ പരിസരം, പബ്ലിക് ടോയ്ലറ്റ്, ഓഫീസസ് വെയ്റ്റിംഗ് ഏരിയ എന്നിവ ശുചീകരിച്ച്...

വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താണു : ആളപായമില്ല

കോട്ടയം: ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താണു. ആളപായമില്ല. മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാണത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി...
- Advertisment -

Most Popular

- Advertisement -