Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ ആഴ്ചയിൽ...

ഡൽഹിയിൽ ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം : യോ​ഗങ്ങൾ ഓൺലൈനിൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം നടപ്പാക്കാൻ ഡൽഹി സർക്കാർ .ഡൽഹിയിലെ എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണം .ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓൺലൈനായി നടത്താനാണ് സർക്കാർ നിർദേശം .ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്‌ക്കുന്നതിനായി ഡൽഹി സർക്കാരും എംസിഡിയും (MCD) ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തും.

സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി 20 ശതമാനം കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങില്ല. സർക്കാർ ജീവനക്കാർക്കായി 29 കോളനികളിൽ നിന്ന് 58 പ്രത്യേക ബസുകൾ സർവീസ് നടത്തും. മന്ത്രിമാരോ സർക്കാർ ഉദ്യോഗസ്ഥരോ അടുത്ത ഒരുവർഷത്തേക്ക് വിദേശയാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് മെട്രോ ദിനം, ആഴ്ചയിലൊരിക്കൽ നോ കാർ ദിനം എന്നിവ ആചരിക്കും.

ചെലവ് ചുരുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കുള്ള സുരക്ഷാ വാഹനവ്യൂഹം പകുതിയായി വെട്ടികുറയ്‌ക്കാൻ നിര്‍ദ്ദേശം നൽകിയിരുന്നു.കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖ്യമന്ത്രിമാരും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച മലയാളി വിമാനത്തിൽ വച്ച് മരണമടഞ്ഞു

പത്തനംതിട്ട : കുവൈറ്റിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച മലയാളി വിമാനത്തിൽ വച്ച് മരണമടഞ്ഞു.കുവൈറ്റ്‌  അബ്ബാസിയായിൽ താമസിച്ച് വന്ന കുവൈത്ത് അൽ- ഇസാ മെഡിക്കൽ ആൻഡ് എക്യുമെന്‍റ് ജീവനക്കാരനും, റാന്നി കല്ലൂർ മാത്യു...

നീറ്റ് വിവാദം : 1563 പേരുടെ ഗ്രേസ് മാർക്ക് റദ്ദാക്കും

ന്യൂഡൽഹി : നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന ഹർജിയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ഉന്നതതല സമിതിയുടെ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാർഥികൾക്ക് അനുവദിച്ച...
- Advertisment -

Most Popular

- Advertisement -