Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാര്‍ ഡാമിന്റെ...

മൂഴിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു

പത്തനംതിട്ട :  മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ മൂന്നു ഷട്ടറുകളില്‍ രണ്ടാമത്തെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. വ്യാഴാഴ്ച്ച വൈകിട്ട് നാലിനാണ് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിട്ടുതുടങ്ങിയത്. 

ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും,  മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും  നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും  ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളെ വാഷിങ് മെഷീനിൽ അടച്ചു, വായിലേക്ക് വെള്ളം ചീറ്റിച്ചു : ബെംഗളൂരുവിലെ ഡേകെയറിനെതിരെ കേസ്

ബെംഗളൂരു : രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ബെംഗളൂരുവിലെ ഡേകെയറിനെതിരെ കേസ്.കരഞ്ഞാൽ കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുക, വാഷ് റൂമിനുള്ളിൽ പൂട്ടിയിടുക,വായിലേക്ക് വെള്ളം സ്‌പ്രേ...

ടീച്ചിംഗ് ഗ്ലോബൽ മീറ്റ് 2026 അന്താരാഷ്ട്ര തൊഴിലവസര സെമിനാർ 27-ന്

തിരുവല്ല:  അധ്യാപക വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചു കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, പായിപ്പാട് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ടീച്ചിംഗ് ഗ്ലോബൽ മീറ്റ് 2026 – അന്താരാഷ്ട്ര തൊഴിലവസര...
- Advertisment -

Most Popular

- Advertisement -