Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവണ്ടാനം ഗവൺമെൻ്റ്...

വണ്ടാനം ഗവൺമെൻ്റ് ഡെൻ്റൽ ആശുപത്രിയിലെ സീലിങ് അടർന്നു വീണു: ഒരാൾക്ക് പരുക്ക്

ആലപ്പുഴ:  വണ്ടാനം ഗവൺമെൻ്റ് ഡെൻ്റൽ ആശുപത്രിയിൽ സീലിങ് അടർന്ന് രോഗിയുടെ ദേഹത്ത് വീണു. ഒരാൾക്ക് പരുക്കേറ്റു. എക്സ് റേ റൂമിന് മുന്നിലെ ജി ബോർഡ് കൊണ്ട് നിർമിച്ച സീലിങ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അടർന്നു വീണത്. എക്സ്റേ എടുക്കാൻ എത്തിയ ആറാട്ടുപുഴ തറയിൽ കടവ് സ്വദേശി ഹരിതയ്ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി ഏതാനും മാസം മുൻപാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. മൂന്നു മാസം മുൻപാണ് ഇവിടെ പുതിയ സീലിങ് ഘടിപ്പിച്ചത്. സീലിംഗ് അടർന്നു വീണതിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ തെളിമ – പരിശോധനയിൽ 16 സ്ഥാപനങ്ങൾക്കെതിരെ നടപടി

ആലപ്പുഴ: സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ വകുപ്പിന്റെ പ്രത്യേക പരിശോധന, 'ഓപ്പറേഷൻ തെളിമ'യിലൂടെ 117 പരിശോധനകൾ ജില്ലയിൽ നടത്തി. 16 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചു. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ...

മുഖ്യമന്ത്രിയുടെ ആലുവ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

എറണാകുളം: മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. എറണാകുളം ആലുവ ദേശത്തുള്ള സതീശന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ ഉച്ചയ്‌ക്ക് 2 മണിയോടെയാണ് വീട്ടുപരിസരത്ത് പാമ്പിനെ കണ്ടത്. പാമ്പ്...
- Advertisment -

Most Popular

- Advertisement -