Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഅപ്പർകുട്ടനാട്ടിൽ പ്രത്യേക...

അപ്പർകുട്ടനാട്ടിൽ പ്രത്യേക കാർഷിക പാക്കേജ് വേണം: സിപിഎം

തിരുവല്ല:  അപ്പർകുട്ടനാട്ടിലെ കാർഷിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ പ്രത്യേക കാർഷിക പാക്കേജ് ആവിഷ്കരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നല്ലിനം വിത്ത് ലഭിക്കാതെയും, ബണ്ട്കൾ തകർന്ന് കൃഷി നാശമുണ്ടായും കർഷകർ ദുരിതത്തിലാണ്.

3000 ത്തിലധികം ഹെക്ടർ വരുന്ന നെൽകൃഷി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണെമെന്നും ആവശ്യപ്പെട്ടു. പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന പൊതുചർചയ്ക്ക് ഏരിയാ ആക്ടിംഗ്‌ സെക്രട്ടറി പി ബി സതീശ് കുമാറും ജില്ലാ കമ്മറ്റിക്കു വേണ്ടി സെക്രട്ടറി കെ പി ഉദയഭാനുവും മറുപടി നൽകി.

ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, പി ജെ അജയകുമാർ, അഡ്വ. ആർ സനൽകുമാർ, ടി ഡി ബൈജു, ഓമല്ലൂർ ശങ്കരൻ, പി ബി ഹർഷകുമാർ, പി ആർ പ്രസാദ്‌, നിർമ്മലാദേവി, സ്വാഗത സംഘം കൺവീനർ ജോസഫ് തോമസ്, ഏരിയാ കമ്മറ്റി അംഗം കെ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഏരിയാ സെക്രട്ടറിയായി ബിനിൽകുമാറിനെയും 21 അംഗ ഏരിയാ കമ്മറ്റിയേയും 26 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം ഐകകണ്ഠേന തെരെഞ്ഞെടുത്തു.

ഇന്ന്  വൈകിട്ട് 4ന് സൈക്കിൾ മുക്കിൽ നിന്നും പ്രകടനവും റെഡ് വാളൻ്റിയർ മാർച്ചും ആരംഭിക്കും. തുടർന്ന് ആലംതുരുത്തി ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വ തിരുനാളിന് സമാപനം :  എട്ടാമിടം ഇന്ന്

എടത്വ:  പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയിലെ തിരുനാള്‍ ഇന്ന് സമാപിക്കും. എട്ടാമിടമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം നാലിന് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും. പ്രദക്ഷിണം...

പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക്  തടവുശിക്ഷയും പിഴയും

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 29 വർഷം തടവുശിക്ഷയും 1,16,000/- രൂപ പിഴയും വിധിച്ച്‌ പത്തനംതിട്ട അതിവേഗ പോക്സോ കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം...
- Advertisment -

Most Popular

- Advertisement -