Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ  ആക്രമിച്ച സംഭവം:  കേസിൽ പുനരന്വേഷണം നടത്താൻ ആദ്യമന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ മന്ത്രിസഭാ യോഗ തീരുമാനം. എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസിന്റെ ഭാഗമായി ആലപ്പുഴയിൽ മുഖ്യമന്ത്രി എത്തിയപ്പോൾ ഗൺമാൻമാർ അടങ്ങുന്ന സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചിരുന്നു.

ഈ വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഈ കേസിൽ മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കോടതി കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് കേസിൽ പുനരന്വേഷണത്തിനാണ് ഇപ്പോൾ പുതിയ മന്ത്രിസഭാ യോഗം ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി ആഭ്യന്തരവകുപ്പ് പുതിയ ടീമിനെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളക്കടൽ പ്രതിഭാസം : ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഏപ്രിൽ 16 രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

ശക്തമായ മഴ : ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ് .കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം...
- Advertisment -

Most Popular

- Advertisement -