Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആഗോള അയ്യപ്പസംഗമം...

ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടത്:  കുമ്മനം രാജശേഖരൻ

കോട്ടയം: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. അയ്യപ്പസംഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്ന് പറഞ്ഞ കുമ്മനം രാജശേഖരൻ,  മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ എന്നു ചോദ്യമുന്നയിച്ചു.

ആഗോള അയ്യപ്പ ഭക്തജന സംഗമം നടത്തുക മതേതര സർക്കാർ ചെയ്യേണ്ട പണിയല്ലെന്നും ഭക്തജന സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നും കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടിരുന്നു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിൽ സർക്കാരിനെതിരെ വിമർശനവുമായി യോഗക്ഷേമസഭയും രം​ഗത്തെത്തി.

സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ എന്ന് സംശയിക്കുന്നതായി യോഗക്ഷേമ സഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുതെന്നും പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി സുതാര്യമാക്കണമെന്നും അക്കീരമൺ കാളിദാസ ഭട്ടതിരി അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനതയുടെ സ്വപ്‌നത്തിന് ചിറകേകി പുന്നമട – നെഹ്റു ട്രോഫി പാലം നിർമ്മാണം പുരോഗമിക്കുന്നു

ആലപ്പുഴ:  ജനതയുടെ സ്വപ്‌നത്തിന് ചിറകേകി പുന്നമട - നെഹ്റു ട്രോഫി പാലത്തിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 57.12 കോടി രൂപ  വിനിയോഗിച്ച് ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയാണ്...

കനത്ത മഴ : കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല : കനത്ത മഴയെ തുടർന്നു സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. കോടമഞ്ഞും മഴയും തുടരുന്ന സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് വനം വകുപ്പിന്റെ തീരുമാനം .സത്രത്തില്‍ എത്തിയിരുന്ന...
- Advertisment -

Most Popular

- Advertisement -