Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവേതനം ചില...

വേതനം ചില ജില്ലകളിൽ  ധാരണയായില്ല : നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക് ആരംഭിച്ചു

തൃശൂർ: മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയാകാത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മിനിമം വേതനം 40,000 രൂപയാണ്  ആവശ്യപ്പെട്ടത്.

മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിട്ട ആശുപത്രികളിലെ സമരം അവസാനിപ്പിച്ചു. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. ഇന്നലെ തൃശൂരിൽ ചില മാനേജ്മെൻ്റുകളുമായി നടന്ന ചർച്ച വിജയിച്ചിരുന്നു.

പിന്നാലെ തൃശൂർ ദയ ഹോസ്പിറ്റൽ, സൺ മെഡിക്കൽ ഹോസ്പിറ്റൽ, മദർ ഹോസ്പിറ്റൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് എന്നിവിടങ്ങളിൽ സമരമവസാനിപ്പിച്ചു. നഴ്സുമാർ ജോലിയിലും പ്രവേശിച്ചു. ഒത്തുതീർപ്പിന് തയ്യാറാവാത്ത ആശുപത്രികളിൽ അനിശ്ചിതകാല സമ്പൂർണ പണിമുടക്ക് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാകിസ്താന്റെ നൂർ ഖാൻ വ്യോമതാവളം ആക്രമിച്ച് താലിബാൻ

ഇസ്ലാമബാദ് : പാക് -അഫ്‌ഗാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി.പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമത്താവളമാണ് ആക്രമിക്കപ്പെട്ടത്‌.  പ്രധാനപ്പെട്ട സൈനിക ഇൻസ്റ്റലേഷനുകൾ തകർത്തുവെന്നും ഖൈബർ പക്തുൻഖ്വ മേഖലയിൽ ആക്രമണം...

മെയ്  21 വരെ കേരളത്തിൽ കാറ്റ്  ശക്തമാകാൻ സാധ്യത

ആലപ്പുഴ: ഇന്ന് മുതൽ  മെയ്  21 വരെ കേരളത്തിൽ കാറ്റും മഴയും  ശക്തമാകാൻ സാധ്യത. റായൽസീമക്കും വടക്കൻ തമിൾനാടിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിക്ക് കുറുകെ തെക്കൻ ഛത്തിസ്ഗഡ്ൽ നിന്ന് കോമോറിൻ മേഖലയിലേക്ക്...
- Advertisment -

Most Popular

- Advertisement -