Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaനിറപുത്തരിക്ക് നെല്‍ക്കതിരുകൾ...

നിറപുത്തരിക്ക് നെല്‍ക്കതിരുകൾ സമര്‍പ്പിച്ച് ആറന്മുള വികസന സമിതി

ആറന്മുള : ശബരിമല നിറപുത്തരിക്ക് ആറന്മുള വികസന സമിതി പതിവുപോലെ നെല്‍ക്കതിരുകൾ ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. കർഷകൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത നെൽകതിരുകൾ ചെറുപുഴയ്ക്കാട് ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായാണ് ആറന്മുളയിൽ എത്തിച്ചത്. 

നെല്‍കറ്റകള്‍ ശബരിമലയ്ക്ക് കൊണ്ടുപോകുന്ന ഘോഷയാത്രയ്ക്ക് ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ആറന്മുള ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍  ഈശ്വരന്‍ നമ്പൂതിരി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സുധീര്‍ കെ. ബി., ദേവസ്വം ഉദ്യോഗസ്ഥന്‍ ഗിരീഷ്, ആറന്മുള വികസന സമിതി ഭാരവാഹികളായ സന്തോഷ് കുമാര്‍ പുളിയേലില്‍, ഗിരീഷ്, അശോകന്‍ മാവുനില്‍ക്കുന്നതില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ : തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കുന്നതിനാൽ തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. പത്മനാഭസ്വാമിയുടെയും പരിവാര ദേവതകളുടെയും കടുശര്‍ക്കര നിര്‍മ്മിതമായ ബിംബങ്ങളുടെ ജീര്‍ണ്ണത പരിഹരിക്കുന്നതിനുള്ള ശുദ്ധിയും അനുജ്ഞാ കലശവും അനുബന്ധിച്ചുള്ള ചടങ്ങുകള്‍...

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ : ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു.ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്.എക്സ്റേ കവലയ്ക്ക് സമീപം പുലര്‍ച്ചെ ഒരുമണിക്കാണ് അപകടമുണ്ടായത്. മലപ്പുറത്തേക്ക്...
- Advertisment -

Most Popular

- Advertisement -