Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsഭാര്യ ഭർത്താവിനെ...

ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട : അട്ടത്തോട്ടിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.
അട്ടത്തോട് പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വദേശി രത്നാകരൻ (57) ആണ് മരിച്ചത്. ഞായർ അർധരാത്രിയിൽ നടന്ന സംഭവത്തിൽ ഭാര്യ ശാന്തയെ പമ്പ പൊലീസ് ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തു.
സ്ഥിരമായി മദ്യപിച്ച് എത്താറുള്ള രത്നാകരൻ ഭാര്യയുമായി വഴക്ക് പതിവാണെന്ന് സമീപ വാസികൾ പറഞ്ഞു

പതിവു പോലെ ഞായർ രാത്രിയിലും വഴക്ക് ഉണ്ടായി. ഈ സമയം ഭാര്യ ശാന്ത കമ്പി വടി ഉപയോഗിച്ച് രത്നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പമ്പ പൊലീസ് പറഞ്ഞു. സമീപവാസികൾ നിലയ്ക്കലിലെ പി എച്ച്സിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നൽ സാധ്യത : ജാഗ്രത പാലിക്കണം- ജില്ലാ കലക്ടർ

പത്തനംതിട്ട : ഓഗസ്റ്റ് 6, 7 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച പശ്ചാത്തലത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം...

വികസിതഭാരതത്തിന് യുവജനങ്ങളുടെ പങ്ക് അനിവാര്യം : ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

തിരുവനന്തപുരം: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ യുവജനങ്ങളുടെ പുരോഗതിയും അവരുടെ  പങ്കാളിത്തവും അനിവാര്യമെന്ന് കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തിൻ്റെ...
- Advertisment -

Most Popular

- Advertisement -