Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsParumalaപരിശുദ്ധ കാതോലിക്കാ...

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബഹുമതി സമ്മാനിച്ചു

പരുമല : പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സമൂഹത്തില്‍ സ്‌നേഹം പകര്‍ന്ന് വിദ്വേഷമകറ്റുന്ന ആചാര്യശ്രേഷ്ഠനാണെന്ന്  മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. പരുമല പെരുന്നാള്‍ കുര്‍ബാനയെത്തുടര്‍ന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സാമൂഹിക നീതിക്കുമായി പരിശുദ്ധ കാതോലിക്കാ ബാവ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ സഭയുടെ ‘ദ ഓര്‍ഡര്‍ ഓഫ് ഗ്ലോറി ആന്‍ഡ് ഹോണര്‍’ ബഹുമതി സമ്മാനിച്ചു.

സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പൊലിത്തന്‍ ആന്റണി ബഹുമതി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു. 2021 ഒക്‌ടോബര്‍ 15ന് മലങ്കര സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ പരിശുദ്ധ കാതോലിക്കാ ബാവാ   മതാന്തര സൗഹൃദം വളര്‍ത്തുവാനും സഭകള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുവാനും നല്‍കിയ നേതൃത്വം പരിഗണിച്ചാണ് ബഹുമതി. വൈദികട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. സ്റ്റെഫാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍ നിന്നു സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടു എന്‍എസ്എസ് നിവേദനം നല്‍കി

കോട്ടയം : ജാതി സെന്‍സസ് നടപ്പാക്കുന്നതില്‍നിന്നു സർക്കാർ  പിന്മാറണമെന്നാ വശ്യപ്പെട്ടു എന്‍എസ്എസ് നിവേദനം നല്‍കി.  രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കാണ്   നിവേദനം നല്‍കിയത്. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും...

സിഎംആർഎൽ – എക്സാലോജിക് ഇടപാട് : വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്. ഈ മാസം 29ന് ഹാജരാകണം. പരിശോധനകളില്‍ എസ്എഫ്ഐഒ രേഖകൾ ഇനിയും ഇഡിയ്‌ക്ക്...
- Advertisment -

Most Popular

- Advertisement -