Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsമെക്സിക്കോയിലെ മയക്കുമരുന്ന്...

മെക്സിക്കോയിലെ മയക്കുമരുന്ന് രാജാവ് ‘എൽ മെൻചോയെ’ സൈന്യം വധിച്ചു : വ്യാപക ആക്രമം

മെക്സിക്കൻ സിറ്റി : മെക്സിക്കോയിലെ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ (59) സൈന്യം വധിച്ചു.യുഎസ് ഇൻറലിജൻസിന്റെ പിന്തുണയോടെ മെക്സിക്കൻ പ്രത്യേക സേനയാണ് ദൗത്യം നിർവഹിച്ചത്.ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയിലേക്ക് വൻ തോതിൽ മയക്കുമരുന്ന കടത്തുന്ന ക്രിമിനൽ ഗ്രൂപ്പായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിനെ തലവനാണ് എൽ മെൻചോ. ഓപ്പറേഷനിൽ കവചിത ട്രക്കുകളും റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും വാഹനങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.

എൽ മെൻചോയെ വധിച്ചതിന് പിന്നാലെ ലഹരി മാഫിയ സംഘം നിരവധി നഗരങ്ങളിൽ അക്രമം അഴിച്ചുവിട്ടു.സുരക്ഷയെ മുൻനിർത്തി ഈ ആഴ്ച നടക്കാനിരുന്ന പൊതുപരിപാടികൾ ഹാലിസ്കോ ഭരണകൂടം റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും പല വിമാന സർവീസുകളും പ്രവർത്തനം നിർത്തി. സ്ഥിതിഗതികൾ പരിഗണിച്ച് തങ്ങളുടെ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് അമേരിക്കയും കാനഡയും നിർദ്ദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂരത്തിലെ പോലീസ് ഇടപെടൽ : സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : തൃശ്ശൂർ പൂരത്തിലെ പൊലീസിന്റെ ഇടപെടലിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം...

മകരവിളക്ക് : വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

ശബരിമല : മകരവിളക്കിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി...
- Advertisment -

Most Popular

- Advertisement -