Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeCareerമദ്യപിച്ച് ബഹളമുണ്ടാക്കിയ...

മദ്യപിച്ച് ബഹളമുണ്ടാക്കിയ എക്സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ

പത്തനംതിട്ട : ശബരിമല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുറുവിലങ്ങാട് റേഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ മദ്യപിച്ച് കലഹ സ്വഭാവിയായി പെരുമാറിയതിനു നിലയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുരികല്ലുംപുറം മനക്കത്തറയിൽ വീട്ടിൽ  എം ടി അജിമോൻ (46) ആണ് പിടിയിലായത്.

ശബരിമലയിലായിരുന്ന ഇദ്ദേഹത്തിന്റെ ഡ്യൂട്ടി കഴിഞ്ഞിരുന്നതാണ്.  നിലയ്ക്കൽ കെഎസ്ആർടിസി ജംഗ്ഷനിലായിരുന്നു സംഭവം. റോഡിൽ ഇയാൾ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം പെരുമാറുന്നത് കണ്ട്, എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധന നടത്തിയ ഡോക്ടർ രേഖപ്പെടുത്തി. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു,  കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത

ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത 2025,രാവിലെ 9 മണിക്ക് വാഴപ്പള്ളി  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിന്‍ തലകുളത്തിന്റെ അധ്യക്ഷതയില്‍  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു....

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ : തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കുന്നതിനാൽ തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. പത്മനാഭസ്വാമിയുടെയും പരിവാര ദേവതകളുടെയും കടുശര്‍ക്കര നിര്‍മ്മിതമായ ബിംബങ്ങളുടെ ജീര്‍ണ്ണത പരിഹരിക്കുന്നതിനുള്ള ശുദ്ധിയും അനുജ്ഞാ കലശവും അനുബന്ധിച്ചുള്ള ചടങ്ങുകള്‍...
- Advertisment -

Most Popular

- Advertisement -