Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiകൊടുംചൂടിൽ വലഞ്ഞ്...

കൊടുംചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ

ന്യൂഡൽഹി : ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. മിക്കയിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. 

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസാണ്. ഇത് ജൂണിലെ സാധാരണ താപനിലയേക്കാൾ 6 ഡിഗ്രി കൂടുതലാണ്.ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേരാണ് കടുത്ത ചൂടിൽ മരിച്ചത്.യുപിയിലെ പ്രയാഗ്‌രാജിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില 47.6 ഡിഗ്രി സെൽഷ്യസ് ആണ്.

അതേസമയം ബുധനാഴ്ച മുതൽ കടുത്ത ചൂടിന് അൽപം ആശ്വാസം ലഭിച്ചേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. നേരിയ തോതിൽ മഴ പെയ്യാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ദേവലോകം പെരുന്നാളിന് കൊടിയേറി

കോട്ടയം : പ്രസിദ്ധമായ ദേവലോകം പെരുന്നാളിന് കൊടിയേറി. മലങ്കരസഭാ ആസ്ഥാനത്ത്  ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക്  ശേഷം ഫാ വി എം ഏബ്രഹാം വാഴയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പരിശുദ്ധ ബസേലിയോസ് ​ഗീവർ​ഗീസ് ദ്വിതീയൻ കാതോലിക്കാ...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു.ഹരിയാന ജിന്ദിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഹരിയാന മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -