Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ യാത്രാ...

അമേരിക്കയിൽ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു നദിയിൽ വീണു

വാഷിംഗ്‌ടൺ : അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയിൽ തകർന്നുവീണു. വിമാനത്തിൽ 60 യാത്രക്കാരും 4 ജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നെന്നാണു റിപ്പോർട്ട്.ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം 9.30 ഓടെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്.

യു എസ് സേനയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. കന്‍സാസില്‍ നിന്ന് വാഷിങ്ടണ്‍ റീഗണ്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന യാത്രാവിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടം.പോട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെത്തിയാതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകകപ്പ് ഫുട്ബോൾ : അർജന്റീന ഫൈനലിൽ

അറ്റ്ലാന്റ : ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് അർജന്റീന ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട്...

പത്താം ക്ലാസുകാരി ഗര്‍ഭിണിയായി : പതിനെട്ടുകാരന്‍ പിടിയിൽ

ആലുവ : പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി എട്ടുമാസം  ഗ‌ർഭിണിയായ സംഭവത്തിൽ ബന്ധുവായ പതിനെട്ടുകാരനെതിരെ പോലീസ് കേസ്.   ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് സൂചന. പരാതിക്ക് പിന്നാലെയാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം...
- Advertisment -

Most Popular

- Advertisement -