Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsവിഎസ്സിനെ അവസാനമായി...

വിഎസ്സിനെ അവസാനമായി കാണാൻ ആയിരങ്ങൾ : ദർബാർ ഹാളിൽ പൊതുദർശനം

തിരുവനന്തപുരം : വിഎസിന് അന്തിമോപാചാരമർപ്പിച്ച് ആയിരങ്ങൾ. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ പൊതുദർശനത്തിനുവച്ച വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹത്തിൽ ഗവർണർ ,മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അന്തിമോപാചാരമർപ്പിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ദേശീയ പാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ട്.

കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ് വിലാപയാത്ര . തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിൽ ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407)  അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലും ആലപ്പുഴ പോലീസ് റിക്രിയേഷൻ ​ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ സംസ്കരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തില്‍ ചോദിച്ചു ; നാലു മാസത്തിനകം വീട് യാഥാർത്ഥ്യമായി

തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ നാലു മാസം കൊണ്ട് സത്യഭാമ അമ്മയുടെ വീടെന്ന സ്വപ്‌നം സഫമായി. ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്കിടെയാണ് ഇരിങ്ങപ്പുറം സ്വദേശിനിയായ സത്യഭാമ അമ്മ...

തമിഴ്നാട്ടിൽ വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങൾ : 24 മണിക്കൂറിനിടെ 3 കൊലപാതകം

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങൾ. ശനിയാഴ്ച വിവിധ ഇടങ്ങളിലായി 3 കൊലപാതകങ്ങളാണ് നടന്നത്. തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബിജെപിയുടെ ശിവഗംഗാ ജില്ലാ സെക്രട്ടറി സെൽവകുമാറിനെ ശനിയാഴ്ച രാത്രി ഒരു സംഘം ആളുകൾ‌...
- Advertisment -

Most Popular

- Advertisement -