Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശ് പ്രക്ഷോഭം...

ബംഗ്ലാദേശ് പ്രക്ഷോഭം : 105 പേർ കൊല്ലപ്പെട്ടു

ധാക്ക : ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ 105 പേർ കൊല്ലപ്പെട്ടു . 2,500 ഓളം പേർക്ക് പരിക്കേറ്റു. സമരക്കാരെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.1971ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കു സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും നാട്ടിൽ തിരികെയെത്തി. എം.ബി.ബി.എസ് വിദ്യാർഥികളാണ് മടങ്ങിയെത്തിയവരിലേറെയും.വെള്ളിയാഴ്ച മാത്രം വടക്കുകിഴക്കൻ അതിർത്തികളിലൂടെ 300-ലധികം പേർ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്.ഇന്റർനെറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ബംഗ്ലദേശിൽ നിയന്ത്രണമുണ്ട്.കലാപബാധിത മേഖലയിലേക്കു പോകരുതെന്നും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ഇന്ത്യ ജാഗ്രതാനിർദേശം നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഉദ്ഘാടനം 9 ന്      

പത്തനംതിട്ട : ജില്ലാ കലക്ടറുടെ ഒദ്യോഗിക വസതികൂടിയായ ക്യാമ്പ് ഓഫീസ് സെപ്റ്റംബര്‍ 9 ന് രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ...

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി

ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ...
- Advertisment -

Most Popular

- Advertisement -