Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ വെടിക്കെട്ട്...

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം :  തിരച്ചിൽ ഇന്നും തുടരും

തൃശൂര്‍: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ  തിരച്ചിൽ ഇന്നും തുടരുന്നു. ദുരന്തഭൂമിയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന എളുപ്പമാക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിൽ മൊബൈല്‍ ഡിഎഎ ടെസ്റ്റിങ് യൂണിറ്റ് സജ്ജമാക്കി. പരിശോധനയിൽ കൂടുതൽ ശരീരഭാഗങ്ങൾ കിട്ടുന്ന സാഹചര്യത്തിലാണ് നടപടി.

പരിസര പ്രദേശത്ത് നിന്ന് ഇന്നലെ നടന്ന പരിശേധനയില്‍ പത്ത് ശരീരഭാഗങ്ങള്‍ കൂടി കിട്ടിയിരുന്നു. നാളെ മുതല്‍ ഡിഎൻഎ പരിശോധനഫലങ്ങള്‍ വന്നു തുടങ്ങുമെന്നാണ് റിപ്പോർട്ട്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ യൂണിറ്റ് ആണ് എത്തിച്ചിരിക്കുന്നത്.

സാധാരണഗതിയിൽ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് ഡിഎന്‍എ പരിശോധന ഫലം വരാനെടുക്കുന്നത്. എന്നാൽ മൊബൈൽ യൂണിറ്റിൻ്റെ സഹായത്തോടെ മൂന്ന് ദിവസം കൊണ്ട് പരിശോധന ഫലം അറിയാം. ഇന്നലെ വരെ കിട്ടിയ 103 ശരീരഭാഗങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകൾ ഇന്നലെ രാത്രിയോടെ തന്നെ ഐസൊലേഷൻ ചെയ്തു. തിരുവനന്തപുരം ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്കായി ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിക്കുന്നു

ശബരിമല: കിലോമീറ്ററുകളോളം മലകയറി  സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്കായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ് സജീവമായി പ്രവർത്തിച്ചു വരുന്നു. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്. ഭക്തർക്ക് ശരീരം ഉളുക്കോ പേശി...

കുസാറ്റ് ക്യാറ്റ് പൊതുപ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു : ഒന്നാം റാങ്ക്  അഭിനവ് അരുണിന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അഖിലേന്ത്യാ തലത്തില്‍ യുജി/പിജി പ്രോഗ്രാമുകള്‍ക്കായി നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ് 2026) ഫലം പ്രസിദ്ധീകരിച്ചു. ബിടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട്...
- Advertisment -

Most Popular

- Advertisement -