Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyകല്ലുപ്പാറയിൽ കെഎസ്ആർടിസി...

കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച്  നിരവധി പേർക്ക് പരിക്കേറ്റു

മല്ലപ്പള്ളി:  കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. തോട്ടഭാഗം – മല്ലപ്പള്ളി റോഡിൽ കല്ലൂപ്പാറ ചന്തയ്ക്ക് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. തിരുവല്ലായിൽ നിന്നും മല്ലപ്പള്ളിക്ക് പോയ കെ എസ് ആർ ടി സി വേണാട് ബസും എതിർദിശയിൽ വന്ന വേണാട് ബസും തമ്മിൽ കൂട്ടി ഇടിക്കുക ആയിരുന്നു. ഇടിയിൽ രണ്ട് ബസിൻ്റെയും മുൻഭാഗം തകർന്നു. ഓടി കൂടിയ നാട്ടുകാരും പോലീസും  ചേർന്ന് പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉന്നത നിലവാരത്തിൽ ഉയർന്ന റോഡിൽ  വാഹനങ്ങളുടെ അമിത വേഗതയാണ്  അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപക്കിന്റെ മരണം : ഷിംജിതക്ക് ജാമ്യമില്ല, റിമാന്‍ഡിൽ തുടരും

കോഴിക്കോട് : ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ഷിംജിത മുസ്തഫ(35)യുടെ ജാമ്യാപേക്ഷ കോടതി തളളി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമാ സംഘടനകൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിവാദങ്ങൾക്കിടെ സിനിമാ സംഘടനകൾ  കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ദില്ലിയിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ,...
- Advertisment -

Most Popular

- Advertisement -