Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതദേശതിരഞ്ഞെടുപ്പ് :...

തദേശതിരഞ്ഞെടുപ്പ് : നിരീക്ഷകരെ നിയമിച്ചു

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ  ഡോ. എം സി റെജിൽ  പൊതു നിരീക്ഷകനാകും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറി എം രാജേഷ് ഇലന്തൂർ, കോന്നി ബ്ലോക്ക് പഞ്ചായത്തിലെയും പത്തനംതിട്ട നഗരസഭയുടെയും  ഇടുക്കി ജില്ല ഓഡിറ്റ് ഓഫീസ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ മാത്യു ജേക്കബ് പന്തളം, പറക്കോട് ബ്ലോക്കിന്റെയും അടൂർ നഗരസഭയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ആർ പി രഞ്ജൻ രാജ് റാന്നി, മല്ലപ്പള്ളി ബ്ലോക്കുകളുടെയും തിരുവല്ല നഗരസഭയുടെയും ചെലവ് നിരീക്ഷകൻ ആകും.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി കമ്മീഷനെ സഹായിക്കാനും  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ നിരീക്ഷിക്കുന്നതിനായുമാണ് ഉയര്‍ന്ന റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊതു നിരീക്ഷകരായും ചെലവ് നിരീക്ഷകരായും നിയമിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പ സംഗമത്തിനെതിരെ  സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ...

മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്...
- Advertisment -

Most Popular

- Advertisement -